ഏക സിവിൽ കോഡ്; ബിജെപിക്കെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടി- മുഖ്യമന്ത്രി

ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുകയാണ് കോൺഗ്രസ്. ഇത് കോൺഗ്രസിന്റെ ഒളിച്ചോട്ട തന്ത്രമാണ്. കോൺഗ്രസിന് ദേശീയ തലത്തിൽ വ്യക്‌തമായ നിലപാടും നയവുമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.

By Trainee Reporter, Malabar News
Chief Minister Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസിന് മടിയാണ്. ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിന് വ്യക്‌തമായ നിലപാടും നയവുമില്ലെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. കോൺഗ്രസിന്റേത് വഞ്ചനാപരമായ നിലപാടാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സിപിഎമ്മിനെ അധിക്ഷേപിക്കുകയാണ് കോൺഗ്രസ്. ഇത് കോൺഗ്രസിന്റെ ഒളിച്ചോട്ട തന്ത്രമാണ്. കോൺഗ്രസിന് ദേശീയ തലത്തിൽ വ്യക്‌തമായ നിലപാടും നയവുമുണ്ടോ? ഉണ്ടെങ്കിൽ അതെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഹിമാചൽ മന്ത്രി കൂടിയായ കോൺഗ്രസ് നേതാവ് വിക്രമാദിത്യ സിങ് ഏക സിവിൽ കോഡിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്‌. അതിൽ നിന്ന് വ്യത്യസ്‌തമാണോ കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടെന്നും മുഖ്യമന്ത്രി ചോദിച്ചു.

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ബിജെപിയെ എതിർക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ് മടിക്കുകയാണ്. ഡെൽഹി സംസ്‌ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി അസാധുവാക്കാൻ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യവിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ് ഫലത്തിൽ അനുകൂലിക്കുകയാണ് ചെയ്യുന്നത്. ഭരണഘടനാ തത്വങ്ങളെ പോലും അട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാർ ഈ ഓർഡിനൻസിലൂടെ നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read: തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയ്‌ക്ക് കനത്ത തിരിച്ചടി; തേനി എംപിയെ അയോഗ്യനാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE