ഏക സിവിൽ കോഡ്; സർക്കാരിന്റെ അടിയന്തിര പരിഗണനയിലില്ല- കേന്ദ്രമന്ത്രി

By Trainee Reporter, Malabar News
rajeev chandrasekhar
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
Ajwa Travels

കോട്ടയം: ഏക സിവിൽ കോഡ് സർക്കാരിന്റെ അടിയന്തിര പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സുപ്രീം കോടതി ഉൾപ്പടെ നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടും രാഷ്‌ട്രീയപ്രീണനം മൂലം ഏക വ്യക്‌തിനിയമം നടപ്പിലാക്കാൻ സാധിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

നിയമം ഉടൻ നടപ്പിലാക്കാൻ പോകുന്നെന്നോ എപ്പോൾ നടപ്പിലാക്കുമെന്നോ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. കാര്യമറിയാതെയുള്ള കോലാഹലങ്ങളാണ് എങ്ങും നടക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം, പാർട്ടി അവസരം നൽകിയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി.

ബാലഗോകുലം സംസ്‌ഥാന സമ്മേളനം ഉൽഘാടനം ചെയ്‌ത ശേഷം മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. മണിപ്പൂർ സംഭവത്തിൽ കേന്ദ്ര സർക്കാർ ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: ‘ബുദ്ധിയില്ലാത്തവരായി സിപിഎം മാറി’; അത്‌ഭുതമെന്ന് വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE