ഉത്തര്‍പ്രദേശ് : രാജ്യമെമ്പാടും ചര്‍ച്ച ചെയ്യുന്ന ഹത്രസ് പീഡനക്കേസ് സിബിഐക്ക് കൈമാറി യുപി സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ വലിയ പ്രാക്‌ഷോഭങ്ങള്‍ അരങ്ങേറുന്ന സമയത്തെ നിര്‍ണായക നീക്കമാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണം കൈമാറിയത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്.
ഹത്രസ് കേസ് കൈകാര്യം ചെയ്‌തതില്‍ യുപി പോലീസിന് വീഴ്‌ച പറ്റിയെന്ന് ഡിജിപി ഇന്ന് വ്യക്‌തമാക്കിയിരുന്നു. പീഡനത്തില്‍ മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹം കേസില്‍ പോലീസിന് പറ്റിയ വീഴ്‌ച സമ്മതിച്ചത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ കേസ് സിബിഐക്ക് കൈമാറുകയാണെന്ന നിര്‍ണായക നീക്കം യുപി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
Read also : യോഗി ആദിത്യനാഥിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; പ്രശാന്ത് ഭൂഷണ്‍
ഹത്രസ് കേസ് രാജ്യം മുഴുവന്‍ സ്‌ത്രീ സുരക്‌ഷയെ പറ്റി ചര്‍ച്ച ചെയ്യുന്നതിന് ഇപ്പോള്‍ കാരണമായിരിക്കുകയാണ്. ഒപ്പം തന്നെ സർക്കാരിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായ നടപടികളും വലിയ പ്രതിഷേധങ്ങള്‍ക്കാണ് തിരി കൊളുത്തിയത്.
പെണ്‍കുട്ടിയുടെ പീഡനക്കേസും അതിന് പിന്നാലെയുണ്ടായ നടപടികളും യുപി സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും ഒന്നടങ്കം തിരിച്ചടിയായ സാഹചര്യമാണ് നിലവിലുള്ളത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കേസ് സിബിഐക്ക് കൈമാറി പ്രശ്‌നം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ഹത്രസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇരുവരും എത്തിയിരുന്നെങ്കിലും യുപി പോലീസ് അവരെ കസ്‌റ്റഡിയിലെടുത്തിരുന്നു. പിന്നീട് വിട്ടയച്ച ഇരുവരും ഇന്ന് വീണ്ടും ഹത്രസില്‍ എത്തുമെന്ന് അറിയിക്കുകയായിരുന്നു.
Read also : ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബത്തിന് സി ആര്‍ പി എഫ് സുരക്ഷ നല്‍കണമെന്ന് ശിവസേന