യോഗി ആദിത്യനാഥിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; പ്രശാന്ത് ഭൂഷണ്‍

By Syndicated , Malabar News
Prashanth bhushan_Malabar news
Ajwa Travels

ന്യൂ ഡെല്‍ഹി: രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും യോഗി ആദിത്യനാഥിന് ഭയമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. രാഹുലും പ്രിയങ്കയും ഹത്രസില്‍ എത്തുന്നത് യോഗി ഭയപ്പെടുന്നു എന്നും അതുകൊണ്ടാണ് അവരെ തടയാന്‍ ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

‘രാഹുലും പ്രിയങ്കയും ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നത് യോഗിക്ക് ഭയമാണ്. അതുകൊണ്ടാണ് അവരെ തടയാന്‍ സൈന്യത്തെ വിന്യസിച്ചത്. യോഗി ആദിത്യനാഥിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞു. രാഹുലിന്റെയും പ്രിയങ്കയുടേയും പ്രവര്‍ത്തി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചു വരവിനെ അടയാളപ്പെടുത്തും എന്നതില്‍ സംശയമില്ല’-. പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്‌തു.

അതിനിടെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങി. ഇവരെ കടത്തി വിടാതിരിക്കാന്‍ യു.പി പൊലീസ് പരമാവധി ശ്രമിച്ചിരുന്നെങ്കിലും രാഹുലും പ്രിയങ്കയും പിൻമാറാന്‍ തയാറായിരുന്നില്ല. അഞ്ച് പേര്‍ക്ക് പോകാമെന്നാണ് പൊലീസ് അറിയിച്ചത്. കെ.സി വേണുഗോപാല്‍, അധീര്‍ രഞ്‌ജന്‍ ചൗധരി, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Read also: ഹത്രസ്; പെണ്‍കുട്ടിയുടെ കുടുംബത്തിന് സി ആര്‍ പി എഫ് സുരക്ഷ നല്‍കണമെന്ന് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE