ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന. ഇതുമായി ബന്ധപ്പെട്ട് രാജ്യസഭ എം.പി പ്രിയങ്ക ചതുര്‍വേദി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. കുടുംബത്തിന് സി.ആര്‍.പി.എഫ് സുരക്ഷ ഒരുക്കണം എന്നാണ് ശിവസേനയുടെ ആവശ്യം.
‘പെണ്‍കുട്ടിയുടെ കുടുംബത്തിന് നിരന്തരം അപമാനം നേരിടേണ്ടിവന്നു. പെണ്‍കുട്ടിക്ക് സമയത്തിന് കൃത്യമായ ചികിൽസ ലഭിച്ചില്ല. കുടുംബത്തിന്റെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ അവകാശങ്ങളും ലംഘിച്ച് പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിതമായി സംസ്‌കരിച്ചു’ -പ്രിയങ്ക ചതുര്‍വേദി കത്തില്‍ ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിയുടെ കുടുംബത്തിന് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെ കുറിച്ചും കത്തില്‍ സൂചിപ്പിച്ചു. ഹത്രസിലെ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കാനായി രാജ്യത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.
Read also: രാഹുലും പ്രിയങ്കയും ഹത്രസില്‍