‘തന്നാ നാന നാനേ’; ഗുണ്ട ജയനിലെ കല്ല്യാണ പാട്ടെത്തി

By Film Desk, Malabar News
Ajwa Travels

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന, സൈജു കുറുപ്പ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയനി’ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ദുൽഖർ അടക്കം നിരവധി താരങ്ങൾ ഗാനം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഒരു കല്ല്യാണ വീടിന്റെ പശ്‌ചാത്തലത്തില്‍ കൊട്ടിപാടുന്ന കല്ല്യാണ പാട്ടിന് സംഗീതം പകര്‍ന്നിരിക്കുന്നത് ശബരീഷ് വര്‍മയും ജയദാസ് പുന്നപ്രയുമാണ്. ശബരീഷ് വര്‍മ തന്നെയാണ് ഗാനം ആലപിച്ചതും. അജിത് പി വിനോദന്റെയാണ് വരികൾ. പ്രോഗാമിംഗ് ചെയ്‌തിരിക്കുന്നത് മുജീബ് മജീദ് ആണ്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും പ്രത്യക്ഷപ്പെടുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’ സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണ്. ഫെബ്രുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തും.

സൈജു കുറുപ്പിന് പുറമെ സിജു വില്‍സണ്‍, ശബരീഷ് വര്‍മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, തുടങ്ങിയവരും അണിനിരക്കുന്നു.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെൻസിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാജേഷ് വര്‍മയുടേണ് തിരക്കഥ.

Most Read: പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE