കണ്ണൂര്‍: വളപട്ടണം പഞ്ചായത്തിലെ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ആയിരുന്നു വാക്സിനേഷൻ ക്യാംപ് സംഘടിപ്പിച്ചത്.
വെസ്റ്റേണ്‍ ഇന്ത്യ പ്ളൈവുഡ്സില്‍ നടന്ന ക്യാംപിൽ നൂറിലധികം തൊഴിലാളികള്‍ക്കാണ് വാക്സിന് നല്‍കിയത്.
വളപട്ടണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ജസ്ന, അസി. ലേബര്‍ ഓഫിസര്‍ എന്‍കെ രാജന്, ഹെല്‍ത്ത് ഇന്‍സ്പെക്ടർ ശ്രീകാന്ത്, വളപട്ടണം കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സുമാരായ പ്രജിത, ബുഷറ, ദിവ്യ, പ്രജീന, ആശാ വര്‍ക്കര്‍മാരായ ഫൗസിയ, ശോഭ, വിദ്യ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്കി.
Malabar News: നോർത്ത് സോണിൽ ഇന്ന് കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും