കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

By Desk Reporter, Malabar News
keezhattoor-bypass_2020-Oct-13
Ajwa Travels

കണ്ണൂ‍ർ: കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മാണത്തിനെതിരെ വയൽക്കിളികൾ വീണ്ടും സമര രംഗത്ത്‍. ബൈപ്പാസിന്റെ നിർമ്മാണം തടയുമെന്ന് വയൽക്കിളികൾ പറഞ്ഞു. ബൈപ്പാസിന്റെ നിർമ്മാണ ഉൽഘാടനം നടത്തിയ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കീഴാറ്റൂർ പാടത്ത് വയൽക്കിളികൾ കത്തിച്ചു.

ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരവുമായി മുന്നോട്ടു പോകുമെന്ന് വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറഞ്ഞു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത് അതിന്റെ സൂചനയാണെന്നും കർഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും സുരേഷ് കീഴാറ്റൂർ ആരോപിച്ചു.

Malabar News:  മൂരാട് പാലം യാഥാര്‍ഥ്യമാകുന്നു; നിര്‍മ്മാണ ശിലാസ്‌ഥാപനം ഇന്ന്

എന്നാൽ വയൽക്കിളികൾക്കെതിരെ വിമർശനവുമായി സിപിഎം നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ജെയിംസ് മാത്യു രം​ഗത്തെത്തി. വയൽക്കിളികളെന്ന പേരിൽ നടക്കുന്നവ‍ർ സാമൂഹിക വിരുദ്ധരാണെന്നും ഇവരെ രാഷ്‌ട്രീയമായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്‌ഥിതി വാദികളെന്ന് സ്വയം പ്രഖ്യാപിച്ച വയൽക്കിളികൾ സ്‌ഥലം ഏറ്റെടുക്കുമ്പോൾ കിട്ടുന്ന നഷ്‌ടപരിഹാരത്തുക വേണ്ടെന്നു വെക്കുമോ എന്നും ജെയിംസ് മാത്യു ചോദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE