വിധു വിൻസന്റ് ചിത്രം ‘വൈറൽ സെബി’: വേൾഡ് പ്രീമിയർ മാർച്ച്‌ 20ന് ദുബായ് എക്‌സ്‌പോയിൽ

By Siva Prasad, Special Correspondent (Film)
  • Follow author on
Vidhu Vincent's Viral SEBI _ World premiere on March 20 at Dubai Expo
Ajwa Travels

‘വൈറൽ സെബി’ ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 20ന് ദുബായ് എക്‌സ്‌പോയിൽ വെച്ച് നടക്കുമെന്ന് അണിയറ പ്രവർത്തകർ. എക്‌സ്‌പോയിലെ ഇന്ത്യൻ പവിലിയനിൽ മാർച്ച്‌ 20ന് വൈകീട്ട് 6 മണിക്കായിരിക്കും വേൾഡ് പ്രീമിയർ ഷോ നടക്കുക.

ഒരു യൂട്യൂബറാകാൻ ആഗ്രഹിച്ചു നടക്കുന്ന ടാക്‌സി ഡ്രൈവർ സെബിയുടെയും നാട്ടിൽ പഠിക്കാൻ വരുന്ന വിദേശി പെൺകുട്ടി അഫ്രയുടെയും ജീവിതത്തിലെ വഴിത്തിരിവാകുന്ന ഒരു യാത്രയുടെ പശ്‌ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. യു/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന് സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, കുട്ടിയേടത്ത് വിലാസിനി, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഈജിപ്ഷ്യൻ അഭിനേത്രിയായ മിറഹമീദാണ്‌ നായിക. സമ്പൂർണ റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിൽ യൂട്യൂബർ, സുദീപ് കോശിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Spotlight: നീന്തൽ കുളവും ഹെലിപാഡും; ലോകത്തിലെ ഏറ്റവും വലിയ കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE