പ്ളസ്‌ടു കോഴക്കേസ്; കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

By Trainee Reporter, Malabar News
KM-Shaji house controversy
Ajwa Travels

കണ്ണൂർ: അഴീക്കോട് സ്‌കൂൾ അഴിമതിക്കേസിൽ മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎയെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു. ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ വിജിലൻസ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ. വിജിലൻസ് ആവശ്യപ്പെട്ടപ്രകാരം ഇന്ന് 3 മണിയോടെയാണ് കെഎം ഷാജി വിജിലൻസ് ഓഫീസിൽ എത്തിയത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഴീക്കോട് ഹൈസ്‌കൂളിൽ പ്ളസ്‌ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് കേസെടുത്തത്. ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് നേതൃത്വത്തിന് നൽകിയ കത്തിന്റെ കോപ്പിസഹിതം സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി അംഗം കുടുവൻ പത്‌മനാഭൻ 2017ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നത്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ വിജിലൻസിന്റെ കോഴിക്കോട് യൂണിറ്റും കെഎം ഷാജിക്ക് എതിരെ അന്വേഷണം നടത്തുന്നുണ്ട്.

Read also: വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE