വാളയാറിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത പണം പിടികൂടി

By Trainee Reporter, Malabar News
palakkad news
Walayar Checkpost
Ajwa Travels

പാലക്കാട്: വാളയാർ ചെക്ക് പോസ്‌റ്റിൽ നടത്തിയ മിന്നൽ പരിശോധനക്കിടെ കണക്കിൽപ്പെടാത്ത പണം പിടികൂടി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത 1,71,975 രൂപ പിടിച്ചെടുത്തത്. സംഭവത്തിൽ ചെക്ക് പോസ്‌റ്റിലെ അഞ്ച് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരിശോധനാ സംഘം വിജിലൻസ് ഡയറക്‌ടർക്കു ശുപാർശ ചെയ്‌തു.

വാളയാറിൽ അനധികൃത പണപ്പിരിവ് നടക്കുന്നതായി വ്യാപകമായ പരാതികളെ തുടർന്നാണ് പാലക്കാട് വിജിലൻസ് സംഘം ഇന്നലെ രാത്രി 10 മണിയോടെ ചെക്ക് പോസ്‌റ്റിൽ മിന്നൽ പരിശോധന നടത്തിയത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എംവിഐ ടിഎം ഷാജി, എഎംവിമാരായ അരുൺ കുമാർ, ജോസഫ് റോഡ്രിഗസ്, ഷബീറലി, ഒഎ റിഷാദ് എന്നിവർക്കെതിരെയാണ് വിജിലൻസ് നിയമ നടപടിക്ക് ശുപാർശ ചെയ്‌തത്‌.

ചെക്ക് പോസ്‌റ്റിൽ വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു.

Read Also: സുനന്ദ പുഷ്‌കർ മരണം; കേസ് വിധി പറയാനായി വീണ്ടും മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE