ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ വിജയ് ദേവരകൊണ്ട; ‘ലൈഗര്‍’ ഷൂട്ടിംഗ് പുനഃരാരംഭിച്ചു

By Staff Reporter, Malabar News
liger movie
Ajwa Travels

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് ദേവരകൊണ്ടയെ നായകനാക്കി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം ‘ലൈഗറി’ന്റെ ചിത്രീകരണം ഗോവയില്‍ പുനഃരാരംഭിച്ചു. വിജയ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് ‘ലൈഗര്‍’. അനന്യ പാണ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് ചിത്രം നിര്‍മിക്കുന്നത്. പുരി ജഗന്നാഥും നടി ചര്‍മി കൗറും അപൂര്‍വ മെഹ്തയും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്.

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണിത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ചിത്രം എത്തും.

വിഷ്‌ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രമ്യ കൃഷ്‌ണന്‍, റോണിത് റോയ്, വിഷ്‌ണു റെഡി, ആലി, മകരന്ദ് ദേശ് പാണ്ഡെ, ഗെറ്റ് അപ് ശ്രീനു തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

തന്റെ ലൊക്കേഷന്‍ ചിത്രം വിജയ് കഴിഞ്ഞ ദിവസം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. റിങ്ങില്‍ വിശ്രമിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്.

Most Read: രക്‌തം ചിന്തുന്ന വെള്ളച്ചാട്ടം; അന്റാർട്ടിക്കയിലെ അൽഭുതം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE