വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20 മുതൽ; കേരളം ഗ്രൂപ്പ് സിയിൽ

By Staff Reporter, Malabar News
cricket-bat-ball
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി ഈ മാസം 20 മുതൽ ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെന്റിനായി താരങ്ങൾ വരുന്ന 13ആം തീയതി ബയോ ബബിളിൽ പ്രവേശിക്കണം. ഇക്കാലയളവിൽ താരങ്ങൾക്കും സപ്പോർട്ട് സ്‌റ്റാഫിനും മൂന്ന് തവണ കോവിഡ് പരിശോധന നടത്തും.

സൂററ്റ്, ഇൻഡോർ, ബെംഗളൂരു, കൊൽക്കത്ത, ജയ്‌പൂർ എന്നീ വേദികളെ കൂടാതെ പ്ളേറ്റ് ഗ്രൂപ്പ് ടീമുകൾ തമിഴ്‍നാട്ടിലെ വിവിധ ഇടങ്ങളിൽ തങ്ങളുടെ മൽസരങ്ങൾ കളിക്കും. സയ്യിദ് മുഷ്‌താഖ് അലി ടി-20 ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ കേരളം ഗ്രൂപ്പ് സിയിലാണ്. കർണാടക, യുപി, ഒഡീഷ, റെയിൽവേയ്‌സ്, ബീഹാർ എന്നീ ടീമുകൾ അടങ്ങിയ സി ഗ്രൂപ്പ് മൽസരങ്ങൾ ബെംഗളൂരുവിലാണ്. മികച്ച ടീമിനെ തന്നെയാവും കേരളം അണിനിരത്തുക.

Read Also: ദൃശ്യം 2 ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലെത്തും; ട്രെയിലർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE