‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്തുവിട്ട് വിനയൻ

By News Bureau, Malabar News
pathonpatham noottandu
Ajwa Travels

വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ പുതിയ ക്യാരക്‌ടർ പോസ്‌റ്റര്‍ പുറത്ത്. സംവിധായകൻ തന്നെയാണ് തിരുവിതാംകൂര്‍ ദിവാന്റെ പോസ്‌റ്റര്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. രാമുവാണ് തിരുവിതാംകൂര്‍ ദിവാന്റെ കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്. ചിത്രത്തിലെ പതിമൂന്നാമത്തെ ക്യാരക്‌ടർ പോസ്‌റ്ററാണിത്.

ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ക്ളൈമാക്‌സ് ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്നും അടുത്ത വര്‍ഷം വിഷു ചിത്രമായി ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിയേറ്ററുകളിൽ എത്തുമെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പതിമൂന്നാമത്തെ ക്യാരക്‌ടർ പോസ്‌റ്റര്‍ തിരുവിതാംകൂര്‍ ദിവാന്റേതാണ്. നടന്‍ രാമുവാണ് ദിവാന്റെ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. രാജഭരണകാലത്ത് പ്രധാനമന്ത്രിയുടെ പദവിയിലുള്ള ഭരണാധികാരി ആയിരുന്നു ദിവാന്‍. അറുമുഖം പിള്ള ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ദിവാന്‍ (1729).

ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കാലഘട്ടത്തില്‍ മാധവ റാവുവും ശേഷയ്യയുമായിരുന്നു പേരെടുത്ത രണ്ടു ദിവാന്‍മാര്‍. അയിത്തത്തിനും തൊട്ടു കൂടായ്‌മക്കുമെതിരെ അധസ്‌ഥിതര്‍ക്കുവേണ്ടി പോരാടിയതിന് ഉന്നതരായ ഉദ്യോഗസ്‌ഥരും നാടുവാഴികളും ചേര്‍ന്ന് വേലായുധനെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിച്ചപ്പോഴൊക്കെ അതിനോട് അനുകൂലിക്കാനോ എതിര്‍ക്കാനോ പറ്റാത്ത ദിവാന്റെ മാനസികാവസ്‌ഥ രാമു എന്ന നടന്‍ തന്‍മയത്വത്തോടെ കൈകാര്യം ചെയ്‌തു.

ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ക്ളൈമാക്‌സ് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം വിഷുച്ചിത്രമായി തിയേറ്ററുകളില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എത്തും’.

Most Read: വീണ്ടും തരംഗമായി പ്രിയങ്ക ചോപ്ര; ഇക്കുറി തിളങ്ങിയത് പഞ്ചാബി സ്‌റ്റൈലിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE