ഇന്‍സ്റ്റഗ്രാമിലും ‘കിംഗ് കോഹ്ലി’; 75 മില്യണ്‍ മറികടന്ന ആദ്യ ഏഷ്യന്‍ താരം

By News Desk, Malabar News
Virat Kohli completed his 50th century in odi world cup semi
virat kohli
Ajwa Travels

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മൈതാനത്ത് മാത്രമല്ല അതിനു പുറത്തും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. ചൊവ്വാഴ്ചയോടെ ഇന്‍സ്റ്റഗ്രാമില്‍ 75 മില്യണ്‍ ആളുകള്‍ പിന്തുടരുന്ന ആദ്യ ഏഷ്യക്കാരനായി മാറിയിരിക്കുകയാണ് താരം. 56 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെയും 52 മില്യണ്‍ ഫോളോവേഴ്‌സുള്ള ദീപിക പദുക്കോണിനെയും പിന്നിലാക്കിയാണ് കോഹ്ലി റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ പ്രമുഖ സംഗീതജ്ഞ കാര്‍ഡി ബിയെയും ഫോളോവേഴ്സിന്റെ എണ്ണത്തില്‍ കോഹ്ലി മറികടന്നിരുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ആദ്യ 40 പേരുടെ പട്ടികയില്‍ ഏക ഏഷ്യക്കാരനാണ് കോഹ്ലി. ക്രിക്കറ്റ് താരങ്ങളില്‍ ഒന്നാമതുള്ള അദ്ദേഹം മൊത്തപ്പട്ടികയില്‍ 29-ാം സ്ഥാനത്താണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവര്‍ക്ക് ശേഷം കായികതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്നവരില്‍ നാലാം സ്ഥാനവും കോഹ്ലിക്കാണ്. ഇന്‍സ്റ്റഗ്രാമിലെ സ്‌പോണ്‍സര്‍ പോസ്റ്റുകളില്‍ മുമ്പില്‍ നില്‍ക്കുന്നവരില്‍ വിരാട് കോഹ്ലിയും ഉള്‍പ്പെടുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ സോഷ്യല്‍ മീഡിയ സൈറ്റില്‍ സ്‌പോണ്‍സര്‍ ചെയ്ത പോസ്റ്റുകളില്‍ നിന്ന് 3.6 കോടിയോളം രൂപയാണ് അദ്ദേഹം നേടിയത്.
സെപ്തംബര്‍ 19 മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പതിമൂന്നാം സീസണിലേക്ക് തയ്യാറെടുക്കുകയാണ് കോഹ്ലി ഇപ്പോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE