സ്‌ഫോടകവസ്‌തു നിര്‍വീര്യമാക്കല്‍; കേരള പോലീസ് തണ്ടര്‍ബോള്‍ട്ട് ഒന്നാമത്

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: പൂനെ സിആര്‍പിഎഫ് ക്യാമ്പിലെ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് ഐഇഡി മാനേജ്മെന്റില്‍ നടന്ന സ്‌ഫോടക വസ്‌തു നിര്‍വീര്യമാക്കല്‍ പരിശീലനത്തില്‍ കേരളാ പോലീസ് തണ്ടര്‍ ബോള്‍ട്ട് വിഭാഗം ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കി.

ആറാഴ്‌ചയാണ് പരിശീലനം ഉണ്ടായിരുന്നത്. ഇതിൽ കൗണ്ടര്‍ ഐഇഡി കോഴ്സിനാണ് കേരളാ പോലീസ് തണ്ടര്‍ബോള്‍ട്ട് ഓവര്‍ ഓള്‍ ട്രോഫി സ്വന്തമാക്കിയത്.

ഇന്ത്യ റിസര്‍വ്വ് ബറ്റാലിയന് പുറമെ എന്‍എസ്‌ജി, എസ്എസ്ബി, സിആര്‍പിഎഫ്, കോബ്രാ എന്നീ വിഭാഗങ്ങളില്‍ നിന്നായി 114 കേഡറ്റുകള്‍ പങ്കെടുത്ത കോഴ്സിലാണ് കേരളാ പോലീസിന്റെ നേട്ടം.

അതേസമയം പ്രത്യേക വൈദഗ്ധ്യം വേണ്ട ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തില്‍ തണ്ടര്‍ബോള്‍ട്ട് കമാന്റോ സന്ദീപ് രവി ഒന്നാം സ്‌ഥാനവും മൊത്തം മികവിന്റെ അടിസ്‌ഥാനത്തില്‍ മൂന്നാം സ്‌ഥാനവും നേടി മികച്ച കേഡറ്റ് ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.

Most Read: പോലീസ് അനുമതിയില്ലാതെ റാലി നടത്തി; ജിഗ്‌നേഷ് മേവാനിക്ക് തടവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE