മികച്ച സേവനം; സംസ്‌ഥാനത്തെ 8 പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ അംഗീകാരം

By News Desk, Malabar News
Excellent service; Recognition for 8 police officers in the state
Malappuram SP U Abdul Kareem
Ajwa Travels

ന്യൂഡെൽഹി: മികച്ച സേവനം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്കുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ മെഡലിന് കേരളത്തിലെ 8 പോലീസ് ഉദ്യോഗസ്‌ഥർ അർഹരായി.

മലപ്പുറം എസ്‌പി യു അബ്‌ദുൽ കരീം അടക്കമുള്ളവരാണ് പോലീസ് മെഡൽ നേടിയത്. കവളപ്പാറ ദുരന്തഭൂമിയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മികച്ച നേതൃത്വം വഹിച്ചതാണ് അബ്‌ദുൽ കരീമിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

Also Read: ഇനി സൗജന്യ ലാബ് പരിശോധനയും മരുന്നും; ഇ-സജ്‌ഞീവനി വിപുലീകരിച്ച് ആരോഗ്യവകുപ്പ്

ഇദ്ദേഹത്തെ കൂടാതെ ഇൻസ്‌പെക്‌ടർമാരായ മനോജ് പറയറ്റ, കെ അബ്ബാസ്, എഎസ്ഐമാരായ ടികെ മുഹമ്മദ് ബഷീർ, എസ്‌കെ ശ്യാം കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ നിതീഷ് സി സക്കീർ, കെ അബ്‌ദുൽ ഹമീദ് എം എന്നിവരും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡലുകൾക്ക് അർഹരായി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE