വോയ്‌സ്‌ ഓഫ് സത്യനാഥൻ; മറ്റൊരു ഹിറ്റിലേക്ക് ദിലീപ് – റാഫി കൂട്ടുകെട്ട്

By Siva Prasad, Special Correspondent (Film)
  • Follow author on
Voice Of Sathyanathan
Ajwa Travels

പ്രേക്ഷകർക്ക് ഹിറ്റുകളുടെ ഉൽസവങ്ങൾ സമ്മാനിച്ച ദിലീപ് – റാഫി കൂട്ടുകെട്ടിൽ നിന്ന് മറ്റൊരു സൂപ്പർ ഹിറ്റിന് കളമൊരുങ്ങുന്നു. ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ എന്ന ടൈറ്റിലിലാണ് പുതിയ ചിത്രം ഈ കൂട്ടുകെട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ ദിലീപ് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടത്.

സിദ്ധിഖ്, ജോജു ജോർജ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രം എന്നത്തേയും പോലെ കുടുംബപ്രേക്ഷകരെ തിയേറ്ററിലേക്ക് ഒഴുക്കുന്ന, ഹാസ്യം പ്രമേയമായ ചിത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബോക്‌സോഫീസിൽ വൻവിജയങ്ങൾ രചിച്ച പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ് മാസ്‌റ്റർ എന്നിവയൊക്കെ ഈ കൂട്ടുകെട്ട് സമ്മാനിച്ച ചിത്രങ്ങളാണ്.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻഎം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെപി എന്നിവർ ചേർന്നാണ് ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ നിർമിക്കുന്നത്. കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ റാഫി തന്നെയാണ് നിർവഹിക്കുന്നത്.

ഒക്‌ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ ഛായാഗ്രഹണം നിർവഹിക്കുന്നത് ജിതിൻ സ്‌റ്റാനിലസ് ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ചുമതല നിർവഹിക്കുന്നത് മഞ്‍ജു ബാദുഷ, നീതു ഷിനോയ് എന്നിവരുമാണ്. ചിത്രത്തിന്റെ സംഗീതം ജസ്‌റ്റിൻ വർഗീസും, എഡിറ്റർ ചുമതല ഷമീർ മുഹമ്മദുമാണ് നിർവഹിക്കുന്നത്. വസ്‌ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം എം ബാവ എന്നിവർ കൈകാര്യം ചെയ്യും.

Voice Of Sathyanathan _ Dileep Movie

പ്രൊഡക്ഷൻ കൺട്രോളർ – ഡിക്‌സൺ പൊടുത്താസ്, മേക്കപ്പ് – റോണെക്‌സ് സേവിയർ, ചീഫ് അസോസിയേറ്റ്- സൈലെക്‌സ് എബ്രഹാം, അസോസിയേറ്റ് ഡയറക്‌ടർ – മുബീൻ എം റാഫി, സ്‌റ്റിൽസ് – ഷാലു പേയാട്, പിആർഒ – പി ശിവപ്രസാദ് & മഞ്‍ജു ഗോപിനാഥ്, ഡിസൈൻ – ടെൻ പോയിന്റ് എന്നിവരും നിർവഹിക്കും.

Most Read: കാക്കനാട് ലഹരിക്കടത്ത് കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE