വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

By News Desk, Malabar News
MalabarNews_vs-achuthanandan
Ajwa Travels

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വിഎസ് വാക്‌സിന്‍ സ്വീകരിച്ചത്.

രാവിലെ ഒമ്പതര മണിക്ക് വാക്‌സിന്‍ സ്വീകരിച്ചതായി വിഎസ് അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ‘അതിജീവിക്കാനാവും എന്ന ആത്‌മ വിശ്വാസം കൈവിടാതെ, കരുതലോടെ നമുക്ക് മുന്നേറാമെന്ന്’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകളെ തുടര്‍ന്ന് മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ വിഎസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാല്‍ വിഎസ് വോട്ട് ചെയ്‌തിരുന്നില്ല. അനാരോഗ്യം നിമിത്തം ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും ജനുവരിയിൽ അദ്ദേഹം രാജിവെച്ചിരുന്നു.

National News: രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവർ 1.94 കോടിയോളം പേര്‍; ഇന്നലെ മാത്രം 15 ലക്ഷം പേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE