കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് വയനാട് ജില്ല ഒന്നാം സ്‌ഥാനത്ത്

By Team Member, Malabar News
Covid Vaccination Wayanad
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷനിൽ വയനാട് ജില്ല ഒന്നാമത്. ജൂലൈ 6ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണ് വയനാട് ജില്ല വാക്‌സിനേഷനിൽ ഒന്നാം സ്‌ഥാനത്ത് എത്തിയത്. ജില്ലയിൽ ഇതിനോടകം തന്നെ 100 ശതമാനം ഹെൽത്ത് കെയർ വർക്കർമാർക്കും ഒന്നാം ഡോസ് കോവിഡ് വാക്‌സിനും, 87 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകാൻ കഴിഞ്ഞതോടെയാണ് ജില്ല സംസ്‌ഥാന തലത്തിൽ ഒന്നാം സ്‌ഥാനത്തെത്തിയത്.

ഇതിനൊപ്പം തന്നെ 45 വയസിന് മുകളിൽ പ്രായമുള്ള ആളുകളിലെ വാക്‌സിനേഷനിലും ജില്ല ഒന്നാം സ്‌ഥാനത്ത് തന്നെയാണ്. ഈ പ്രായപരിധിയിലുള്ള 99 ശതമാനം ആളുകൾക്ക് ഒന്നാം ഡോസ് വാക്‌സിനും, 36 ശതമാനം ആളുകൾക്ക് രണ്ടാം ഡോസ് വാക്‌സിനും ജില്ലയിൽ വിതരണം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ അർഹതയുള്ള ആളുകളിൽ 57 ശതമാനം പേരും ഇതിനോടകം ഒന്നാം ഡോസ് വാക്‌സിനും, 19 ശതമാനം ആളുകൾ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു.

വാക്‌സിനേഷൻ ഉൾപ്പടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആത്‌മാർഥമായി നിർവഹിക്കുന്ന ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ജീവനക്കാര്‍, പൊതു സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകരും സ്‌ഥാപനങ്ങളും, സന്നദ്ധ സംഘടനകള്‍, അധ്യാപകര്‍, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവർ അഭിനന്ദനം അർഹിക്കുന്നതായി ജില്ലാ കളക്‌ടർ വ്യക്‌തമാക്കി.

Read also : ‘സിക’ പിടികൂടുന്നത് ഗർഭിണികളെ; എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE