എകെജി സെന്ററിന് നേരെ ആക്രമണം നടത്താൻ ഞങ്ങൾ വിഡ്ഢികളല്ല; ടി സിദ്ദിഖ്

By Desk Reporter, Malabar News
We are not fools to attack the AKG Center; T Siddique
Ajwa Travels

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്താൻ വിഡ്ഢികളല്ല കോണ്‍ഗ്രസുകാരെന്ന് ടി സിദ്ദിഖ് എംഎല്‍എ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്‌ പോലെയോ, കോടിയേരി ബാലകൃഷ്‌ണന്റെ വീടിനു നേരെ നടന്ന അക്രമണത്തിന്റേത്‌ പോലെയോ ആളെ കിട്ടാതെ പോകരുത്‌, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ടി സിദ്ദിഖ് ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പരിഹസിച്ചു.

സംഘടിതമായി വന്ന് കെപിസിസി ഓഫിസ് അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട്‌ അക്രമിച്ചപ്പോഴും എകെജി സെന്റർ അവിടെ തന്നെ ഉണ്ടായിരുന്നു. സിപിഎമ്മിന്റെ സംസ്‌ഥാന കമ്മിറ്റി ഓഫിസിന് നേരെയുള്ള ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

സിപിഎമ്മിന്റെ സംസ്‌ഥാന കമ്മിറ്റി ഓഫിസ് അക്രമണം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നൽകുകയും വേണം. ആഭ്യന്തര വകുപ്പിന്റെ മൂക്കിനു താഴെ പോലീസ്‌ കാവൽ നിൽക്കുന്ന എകെജി സെന്ററിനു പോലും സുരക്ഷയൊരുക്കാൻ കഴിയാത്ത സർക്കാർ എന്ന് ആളുകൾ അടക്കം പറയുമ്പോൾ പ്രതികളെ പിടിച്ച്‌ സത്യം പുറത്ത്‌ കൊണ്ട്‌ വരാൻ സർക്കാരിനു കഴിയണം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത്‌ പോലെയോ, കോടിയേരി ബാലകൃഷ്‌ണന്റെ വീടിനും നേരെ നടന്ന അക്രമണത്തിന്റേത്‌ പോലെയോ ആളെ കിട്ടാതെ പോകരുത്‌.

രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചിട്ട്‌ പോലും കോൺഗ്രസുകാർ അക്രമം അഴിച്ച്‌ വിടുകയോ സിപിഎം ഓഫിസുകൾ തകർക്കുകയോ ചെയ്യാതിരുന്നത്‌ കോൺഗ്രസിന്റെ നിലപാട്‌ അക്രമം അല്ലാത്തത്‌ കൊണ്ട്‌ തന്നെയാണ്. ബോംബ്‌ രാഷ്‌ട്രീയവും വടിവാൾ രാഷ്‌ട്രീയവും കേരളത്തിൽ പയറ്റുന്നത്‌ ആരാണെന്ന് നമുക്കറിയാവുന്നതാണ്.

സംഘടിതമായി വന്ന് കെപിസിസി ഓഫിസ് അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട്‌ അക്രമിച്ചപ്പോഴും എകെജി സെന്റർ അവിടെ തന്നെ ഉണ്ടായിരുന്നു. അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച്‌ നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാൻ പോലും പാർട്ടി അനുവദിച്ചില്ല. ജനാധിപത്യത്തിൽ അതിന്റെ ആവശ്യം ഇല്ല എന്ന് കോൺഗ്രസിനറിയാം. ഇന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ കേരളം മാത്രമല്ല; ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ്‌ നോക്കുമ്പോൾ ഇങ്ങനെയൊരു അബദ്ധം ചെയ്യാൻ മാത്രം വിഡ്ഢികളല്ല കോൺഗ്രസുകാർ.

ഇന്നലെ രാത്രി എകെജി സെന്ററിൽ പടക്കം പൊട്ടിയാൽ രാഷ്‌ട്രീയമായി ആർക്കാണ് നേട്ടം എന്ന് മിന്നൽ ഷിബുമാരുടെ പ്രതികരണത്തിൽ നിന്ന് ബോധ്യമാകുന്നുണ്ട്‌. അത്‌ കൊണ്ട്‌ എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച്‌ നിയമത്തിനു മുന്നിൽ കൊണ്ട്‌ വരണമെന്ന് മറ്റാരേക്കാളും കോൺഗ്രസ്‌ ആഗ്രഹിക്കുന്നു.

Most Read:  ഗൂഢാലോചന കേസ്; സ്വപ്‍നയുടെ ഹരജി വെള്ളിയാഴ‍്‍ചത്തേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE