വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; സഖ്യം തീരുമാനിക്കുന്നത് പ്രാദേശിക ഘടകങ്ങളെന്ന് ചെന്നിത്തല

By Staff Reporter, Malabar News
Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണ ഉണ്ടാക്കിയെന്ന വാദം തള്ളാതെ രമേശ് ചെന്നിത്തല. ഏതൊക്കെ സഖ്യങ്ങള്‍ വേണമെന്ന് തീരുമാനിക്കുന്നത് പ്രാദേശിക ഘടകങ്ങളാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഗ്രൂപ്പുകളുമായും, സംഘടനകളുമായും സഖ്യമുണ്ടാക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

നിലവില്‍ മുന്നണിക്ക് പുറത്തുള്ളവരുമായി സഖ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണകള്‍ ഉണ്ടോയെന്ന ചോദ്യത്തിനായിരുന്നു പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. എന്നാല്‍ പ്രാദേശിക നീക്കുപോക്കുകളുടെ സാധ്യതകള്‍ പൂര്‍ണമായും തള്ളാതെ ആയിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണയില്‍ എത്തിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ വിവാദങ്ങള്‍ തലപൊക്കിയിരുന്നു. വിവിധ മതസംഘടനകളുടെ നേതാക്കള്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ നേരിട്ട് കണ്ട് വിഷയത്തില്‍ അതൃപ്‍തി അറിയിക്കുകയും ചെയ്‌തിരുന്നു.

മുസ്‌ലിം ലീഗിന്റെ മതേതര സ്വഭാവം തകര്‍ക്കുന്ന നടപടിയാവും ഇതെന്ന് സമസ്‌ത, മുജാഹിദ് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ധാരണകള്‍ പരസ്യമാക്കി രംഗത്തു വന്നിരുന്നു.

നിലവില്‍ ധാരണ പരസ്യമായി പ്രഖ്യാപിക്കേണ്ട എന്നാണ് യുഡിഎഫിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. വിഷയത്തില്‍ ലീഗിന്റെ നിലപാട് നിര്‍ണായകമാവും.

Read Also: യാസിര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE