വാട്സ്ആപ് സേവനങ്ങള്‍ ചില ഫോണുകളില്‍ അവസാനിപ്പിക്കുന്നതായി ഫേസ്ബുക്ക്

By Staff Reporter, Malabar News
technology image_malabar news
Representational Image
Ajwa Travels

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നായ വാട്സ്ആപ്പിന്റെ സേവനങ്ങള്‍ ചില ഫോണുകളില്‍ ലഭിക്കില്ലെന്നറിയിച്ച് ഫേസ്ബുക്ക്. നിലവില്‍ ഫേസ് ബുക്കിന്റെ ഉടമസ്‌ഥതയിലുള്ള വാട്സ്ആപ് പഴയ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ലഭിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

ഈ വര്‍ഷം അവസാനത്തോട് കൂടിയോ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ പഴയ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്സ്ആപ് നിര്‍ത്തലാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ആന്‍ഡ്രോയിഡിന്റെ 4.0.3 ഓപ്പറേറ്റിംഗ് സിസ്‌റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട് ഫോണുകളില്‍ ആണ് വാട്ട്‌സ് ആപ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത്.

കൂടാതെ സാംസങ്ങിന്റെ ഗാലക്‌സി എസ് 2, മോട്ടോറോളയുടെ ആന്‍ഡ്രോയിഡ് റേസര്‍, എല്‍ജിയുടെ ഒപ്ടിമസ് ബ്ളാക്ക്, എച്ച് ടി സിയുടെ ഡിസയര്‍ അടക്കമുള്ള ഫോണുകളിലും വാട്ട്‌സ് ആപ്പ് സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്നാണ് വിവരം.

Read Also: പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE