വീൽചെയർ ക്രിക്കറ്റ് പ്രമേയം; ‘കായ്‌പോള’ ഏപ്രിൽ ഏഴിന് തിയേറ്ററിൽ

കെജി ഷൈജു സംവിധാനം ചെയ്‌ത ചിത്രത്തിൽ സജൽ സുദർശൻ, അഞ്ചു കൃഷ്‌ണ, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

By Trainee Reporter, Malabar News
kaipola movie release

വ്യത്യസ്‌തമായ പ്രമേയം പശ്‌ചാത്തലമാക്കി കെജി ഷൈജു സംവിധാനം ചെയ്‌ത ചിത്രം ‘കായ്‌പോള’ പ്രദർശനത്തിന് എത്തുന്നു. ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തും. സിനിമയുടെ പുതിയ പോസ്‌റ്ററിലൂടെയാണ് തിയേറ്റർ റിലീസ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

സർവൈവൽ സ്‌പോർട്‌സ് ഡ്രാമ ഗണത്തിൽപ്പെടുന്ന ഈ ചിത്രം വീൽചെയർ ക്രിക്കറ്റ് പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. തികച്ചും വ്യത്യസ്‌തമായ പ്രമേയം പശ്‌ചാത്തലമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. വിഎംആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് സിനിമയുടെ നിർമാണം.

ചിത്രത്തിന്റെ കഥയും സംവിധാനവുമെല്ലാം നിർവഹിച്ചിരിക്കുന്നത് കെജി ഷൈജു തന്നെയാണ്. സംവിധായകനും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കഥാപാത്രങ്ങൾക്ക് ഏറെ പ്രാധന്യമുള്ള സിനിമ കൂടിയാണ് കായ്‌പോള. സജൽ സുദർശൻ, അഞ്ചു കൃഷ്‌ണ, ഇന്ദ്രൻസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇവർക്ക് പുറമെ, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, ജെയിംസ് ഏലിയ, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോർഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുരാഥ്, പ്രഭ ആർ, വിദ്യ മാർട്ടിൻ തുടങ്ങിയ നീണ്ടനിര തന്നെ ചിത്രത്തിൽ അഭിനയിക്കുണ്ട്.

kaypola

ഷിജു എം ഭാസ്‌കർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിൽ അനിൽ ബോസാണ് ചിത്ര സംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. മുരുകൻ കാട്ടാക്കട, മനു മഞ്‌ജിത്ത്, ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകർന്നിരിക്കുന്നു. സുനിൽ കുമാരനാണ് കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ: ഡിക്‌സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, കോസ്‌റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ദിലീപ് കോതമംഗലം, പ്രോജക്‌ട് ഡിസൈനർ: എംഎസ് ബിനുകുമാർ, അസോസിയേറ്റ് ഡയറക്‌ടർ: ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം: അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി: സജന നാജം, അസിസ്‌റ്റന്റ്‌ ഡയറക്‌ടേഴ്‌സ്: വിഷ്‌ണു ചിറക്കൽ, റനീഷ് കെആർ, അമൽ കെ ബാലു, പിആർഒ: പി ശിവപ്രസാദ്, സ്‌റ്റിൽസ്: അനു പള്ളിച്ചൽ, ഡിസൈനർ: ആനന്ദ് രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറ പ്രവർത്തകർ.

Most Read: തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം; സമിതി രൂപീകരിക്കാൻ ഉത്തരവ്- സുപ്രധാന വിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE