സേലത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ ഭാര്യ മരിച്ചു

By News Desk, Malabar News
Dowry Death_Madhyapradesh
Representational Image
Ajwa Travels

സേലം: സേലത്ത് ഭാര്യയ്‌ക്ക്‌ നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രേവതി ഭര്‍ത്താവ് യേശുദാസുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു. ഭർത്താവിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു.

ഭര്‍ത്താവിനെതിരേ രേവതി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തിങ്കളാഴ്‌ച അമ്മയുമായി, നല്‍കിയ പരാതിയുടെ സ്‌ഥിതി അന്വേഷിക്കാന്‍ പോലീസ് സ്‌റ്റേഷനിൽ എത്തിയ രേവതി ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും അറിയിച്ചു.

തുടര്‍ന്ന് രേവതിയും അമ്മയും സ്വദേശമായ നാമക്കലിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് യേശുദാസ് ആസിഡുമായി എത്തി രേവതിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രേവതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആക്രമണത്തില്‍ രേവതിയുടെ അമ്മയ്‌ക്കും പരിക്കുണ്ട്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യേശുദാസിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

Kerala News: വിമർശനം സദുദ്ദേശപരവും, സ്വാഭാവികവും; വിശദീകരണം നൽകി കെ ശിവദാസൻ നായർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE