വിമർശനം സദുദ്ദേശപരവും, സ്വാഭാവികവും; വിശദീകരണം നൽകി കെ ശിവദാസൻ നായർ

By Staff Reporter, Malabar News
kpcc-sivdasan nair
ശിവദാസൻ നായർ
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് ആറ് മാസത്തേക്ക് സസ്‍പെൻഡ് ചെയ്‌തതിന് പിന്നാലെ കെപിസിസിക്ക് വിശദീകരണ കത്ത് നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ശിവദാസൻ നായർ. ഡിസിസി പട്ടിക വന്നതിന് പിന്നാലെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത് സദുദ്ദേശപരവും സ്വാഭാവികവും ആണെന്നാണ് ശിവദാസൻ നായർ നൽകിയ വിശദീകരണം.

താൻ നേതൃത്വത്തെ ആക്ഷേപിച്ചിട്ടില്ല. കോൺഗ്രസിനെ ശക്‌തിപ്പെടുത്തുക എന്ന സദുദ്ദേശത്തോടെയാണ് വിമർശനം ഉന്നയിച്ചത്. സസ്‍പെൻഷൻ നടപടികൾ പിൻവലിക്കണമെന്നും അദ്ദേഹം വിശദീകരണ കത്തിൽ ആവശ്യപ്പെട്ടു.

ശിവദാസൻ നായരെയും കെപി അനിൽ കുമാറിനെയും പാർട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിന് ആറ് മാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്‍പെൻഡ് ചെയ്‌തത്‌. 7 ദിവസത്തിനുള്ളിൽ രേഖാമൂലമുള്ള വിശദീകരണം ലഭിച്ചില്ലെങ്കിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവദാസൻ നായർ വിശദീകരണ കത്ത് പാർട്ടിക്ക് നൽകിയത്.

Read Also: അര്‍ജുന്‍ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE