അട്ടപ്പാടിയിലെ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം

By Team Member, Malabar News
Wild Elephant attack
Rep. Image
Ajwa Travels

പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ രണ്ട് ജനവാസ മേഖലകളിൽ കാട്ടാനയിറങ്ങി. കോട്ടത്തറ കുടപ്പട്ടിയിലെ ഊരിലും, പട്ടിമാളത്തും ആണ് കാട്ടാനയിറങ്ങിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്.

പട്ടിമാളം, വെള്ളമാലി, കൂടപ്പെട്ടി, കൽക്കണ്ടി എന്നീ ഊരുകൾക്ക് സമീപമാണ് കാട്ടാനക്കൂട്ടത്തെ കണ്ടെത്തിയത്. ഈ ഊരുകൾക്ക് സമീപമുള്ള ചെറിയ വനമേഖലകളിലേക്കാണ് കാട്ടാനക്കൂട്ടത്തെ തിരികെ കയറ്റിവിടുന്നത്. എന്നാൽ ഇവ പിന്നെയും ജനവാസ മേഖലകളിലേക്ക് തിരികെ ഇറങ്ങുകയാണ്. കാട്ടാനക്കൂട്ടം ഇറങ്ങിയതിനൊപ്പം തന്നെ ഇന്നലെ ഒരു ഒറ്റയാനും ജനവാസ മേഖലകളിൽ ഇറങ്ങിയിരുന്നു.

Read also: കേരളത്തിലും മങ്കിപോക്‌സ് സംശയം; യുഎഇയിൽ നിന്നും വന്നയാൾ നിരീക്ഷണത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE