നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കും; കെകെ രമ

By Staff Reporter, Malabar News
kk rema
കെകെ രമ എംഎൽഎ
Ajwa Travels

തിരുവനന്തപുരം: നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കുമെന്ന് കെകെ രമ എംഎൽഎ. സഭയിൽ വിഷയാതിഷ്‌ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും കെകെ രമ വ്യക്‌തമാക്കി.

‘തെരുവിൽ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും അഭിമാന നിമിഷമാണിത്. വളരെ സന്തോഷമുണ്ട്. നിയമസഭയിൽ സ്വതന്ത്ര ബ്ളോക്കായി ഇരിക്കാനാണ് തീരുമാനം’, കെകെ രമ പറഞ്ഞു.

യുഡിഎഫ് എന്ന വലിയ മുന്നണിയുടെ പിന്തുണയിലാണ് മൽസരിച്ച് ജയിച്ചിരിക്കുന്നതെന്ന് പറഞ്ഞ എംഎൽഎ ചില വിഷയങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾക്കൊപ്പം നിൽക്കുമെന്നും വ്യക്‌തമാക്കി. ഏറ്റവും ശക്‌തമായ ക്രിയാത്‌മകമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നും കെകെ രമ എംഎൽഎ കൂട്ടിച്ചേർത്തു.

Read Also: സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ യുഡിഎഫ് മൽസരിക്കും; പിസി വിഷ്‌ണുനാഥ്‌ സ്‌ഥാനാർഥി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE