സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ യുഡിഎഫ് മൽസരിക്കും; പിസി വിഷ്‌ണുനാഥ്‌ സ്‌ഥാനാർഥി

By Desk Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്ക്‌ യുഡിഎഫും മൽസരിക്കും. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥാണ് യുഡിഎഫിന്റെ സ്‌പീക്കർ സ്‌ഥാനാർഥി.

എംബി രാജേഷ് ആണ് ഇടതുമുന്നണിയുടെ സ്‌പീക്കർ സ്‌ഥാനാർഥി. നാളെയാണ് തിരഞ്ഞെടുപ്പ്. ഇന്ന് ഉച്ചക്ക് 12 മണി വരെയാണ് സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി.

കുണ്ടറ നിയമസഭാ മണ്ഡലത്തിൽ നിന്നും മുൻ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയാണ് പിസി വിഷ്‌ണുനാഥ് നിയമ സഭയിലെത്തിയത്.

അതേസമയം, 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്‌ഞയോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. പ്രോടെം സ്‌പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യുന്നത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്‌ഞ. 28നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ നാലിനാണ് ബജറ്റ്. ജൂൺ 14 വരെയാണ് സഭാ സമ്മേളനം.

Also Read:  വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE