പണിമുടക്കിൽ പങ്കെടുത്തവരുടെ ശമ്പളം പിടിക്കും; കെഎസ്ആർടിസിയിൽ നിലപാട് കടുപ്പിച്ച് മന്ത്രി

By Team Member, Malabar News
Will Cut The Payment Of Employees Who Participate In Strike Said Minister
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിൽ കർശന നിലപാടുമായി ഗതാഗത മന്ത്രി ആന്റണി രാജു. രണ്ട് ദിവസത്തെ ദേശീയ പണിമുടക്കിൽ പങ്കെടുത്ത ആളുകളുടെ ശമ്പളം പിടിക്കാൻ തീരുമാനമായിട്ടുണ്ട്. കൂടാതെ ശമ്പള പ്രശ്നത്തിൽ ഈ മാസം 5ആം തീയതി നടത്തിയ പണിമുടക്കിലും ജീവനക്കാരുടെ വേതനം പിടിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു കെഎസ്ആർടിസി ജീവനക്കാർ കഴിഞ്ഞ 5ആം തീയതി പണിമുടക്ക് നടത്തിയത്. 24 മണിക്കൂർ സൂചനാ പണിമുടക്കിനായിരുന്നു സംഘടനകളുടെ ആഹ്വാനം. സിപിഐഎം സംഘടനയായ സിഐടിയു ഒഴികെ എഐടിയുസി, ടിഡിഎഫ്, ബിഎംഎസ് എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെടുത്തു.

പണിമുടക്കിന് തലേന്നും പിറ്റേന്നും മുൻകൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവർക്കും വൈകി എത്തിയവർക്കും എതിരെയും നടപടി ഉണ്ടാകും. തിങ്കളാഴ്‌ച ജോലിക്കെത്താത്തവരുടെ പട്ടിക സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പണിമുടക്ക് കൂടുതൽ പ്രതിസന്ധിയിലേക്ക് സ്‌ഥാപനത്തെ കൊണ്ടുപോകുമെന്ന് മന്ത്രി നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.

Read also: വിജയ് ബാബു കേസ്; പോലീസ് നീക്കത്തിന് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE