കശ്‌മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് സുരേഷ് റെയ്‌ന

By Trainee Reporter, Malabar News
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‍മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി താരം കൂടിക്കാഴ്‌ച നടത്തി. ജമ്മു കശ്‌മീർ സ്‌പോർട്‌സ് കൗൺസിലും റെയ്‌നയും തമ്മിൽ മെമ്മോറാൻഡം ഓഫ് അണ്ടർസ്‌റ്റാൻഡിങ്ങിലും ഒപ്പുവെച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം 34 സർക്കാർ സ്‌കൂളുകളിൽ കുടിവെള്ള സംവിധാനവും ശൗചാലയവും ഒരുക്കുമെന്ന് റെയ്‌ന പ്രഖ്യാപിച്ചിരുന്നു. തന്റെ 34ആം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് റെയ്‌ന പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ പ്രഖ്യാപനം.

കശ്‌മീരിലുള്ള യുവതാരങ്ങൾക്ക് അക്കാദമി മികച്ചൊരു സംരംഭമായിരിക്കുമെന്ന് റെയ്‌ന പറഞ്ഞു. ജമ്മു കശ്‌മീർ സ്വദേശിയായ എനിക്ക് സമൂഹത്തിന് ഇങ്ങനെ എന്തെങ്കിലും തിരിച്ചു നൽകാൻ സാധിക്കും. ഇവിടെ കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. അടുത്ത 5 മുതൽ 10 വർഷം വരെയുള്ള കാലയളവിൽ ഒന്നോ രണ്ടോ യുവ താരങ്ങളെങ്കിലും ഇവിടെ നിന്ന് ദേശീയ ടീമിൽ കളിച്ചാൽ അതൊരു വലിയ നേട്ടമാണ്, റെയ്‌ന അഭിപ്രായപ്പെട്ടു.

Read also: ബിബിസിയുടെ പട്ടികയിലും ഇടം പിടിച്ച്  ഷഹീന്‍ബാഗ് ദാദി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE