ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു; 25കാരി ഗുരുതരാവസ്‌ഥയിൽ

By Syndicated , Malabar News
Domestic Violence
Ajwa Travels

ഗ്വാളിയോര്‍: ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി ഗുരുതരാവസ്‌ഥയിൽ ആശുപത്രിയില്‍. മധ്യപ്രദേശിലെ ഗ്വാളിയാര്‍ ജില്ലയില്‍ രാംഗഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജൂൺ 28ന് ഭര്‍ത്താവും സഹോദരിയും ചേര്‍ന്നാണ് യുവതിയെ ബലമായി ആസിഡ് കുടിപ്പിച്ചത്. തുടർന്ന് പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ആരോഗ്യ നില മേശമായതോടെ വിദഗ്‌ധ ചികിൽസക്കായി യുവതിയെ ഡെൽഹിയിലേക്ക് മാറ്റി.

ഡെല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തയച്ചതിനെ തുടർന്നാണ് ക്രൂരത പുറത്തറിയുന്നത്. യുവതിയുടെ ആമാശയം, കുടല്‍ എന്നിവ പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണ്. ഒന്നും കുടിക്കാനോ ഭക്ഷിക്കാനോ സാധിക്കാത്ത അവസ്‌ഥയിലാണെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.

ഭര്‍ത്താവിന് മറ്റൊരു സ്‍ത്രീയുമായി ബന്ധമുള്ളതായും തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായും യുവതി വനിതാ കമ്മീഷന് മൊഴി നൽകിയിരുന്നു. സംഭവം നടന്ന് അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്‌.

Read also: ‘അദ്ദേഹത്തിന്റെ മൃതദേഹത്തോടും താലിബാൻ ക്രൂരത കാട്ടി’; ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ അഫ്‌ഗാന്‍ സൈനികന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE