മലപ്പുറം: കുറ്റിപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തിൽ നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇന്ന് രാവിലെ ഇവരെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ച് എത്തിയപ്പോളാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
ശരീരത്തിൽ നിന്ന് രക്തം വാർന്നിട്ടുണ്ടെന്നും വാതിലുകൾ തുറന്ന നിലയിലാണ് ഉണ്ടായിരുന്നതെന്നുമാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Malabar News: പാലക്കാട് നിന്ന് രണ്ടുവര്‍ഷം മുന്‍പ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി