ഡെൽഹിയിൽ കോടികൾ വിലവരുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ

By News Bureau, Malabar News
Drug seized-delhi
Representational Image
Ajwa Travels

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വൻ ലഹരി വേട്ട. ഡെൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ ശേഖരം പിടികൂടി. മലാവിയൻ വനിതയിൽ നിന്ന് 9.11 കോടി രൂപയുടെ കൊക്കെയ്‌നാണ് കസ്‌റ്റംസ് പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

സ്‌ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചെങ്കിലും കസ്‌റ്റംസിന് ഒന്നും കണ്ടെത്താനായില്ല. പിന്നീട് വൈദ്യ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച വസ്‌തുക്കൾ ദൃശ്യമായി. മലാവിയുടെ തലസ്‌ഥാനമായ ലിലോങ്‌വെയിൽ നിന്ന് എത്തിയതായിരുന്നു ഇവർ.

607 ഗ്രാം കൊക്കെയ്ൻ അടങ്ങുന്ന 51 ക്യാപ്‌സ്യൂളുകൾ ഇവരിൽ നിന്നും കണ്ടെത്തിയത്. ഇതിന് അന്താരാഷ്‌ട്ര വിപണിയിൽ 9.11 കോടി രൂപ മൂല്യം വരുമെന്ന് അധികൃതർ അറിയിച്ചു. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ വ്യക്‌തമാക്കി.

Most Read: പരിസ്‌ഥിതിലോല മേഖല; സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE