വനിതാ കമ്മീഷനിൽ പാർട്ടി നേതാക്കളല്ല വേണ്ടത്; കെ സുരേന്ദ്രൻ

By Syndicated , Malabar News
-k surendran about-national strike
കെ സുരേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനത്ത് നിന്നും എംസി ജോസഫൈൻ രാജിവെച്ച നടപടി സ്വാഗതം ചെയ്‌ത്‌ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. ജോസഫൈൻ രാജി വച്ചത് മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

പരാതി പറയാൻ വിളിച്ച യുവതിയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച വനിതാ കമ്മീഷൻ അധ്യക്ഷക്കെതിരെ ശക്‌തമായ രോഷമാണ് പൊതുജനങ്ങളിൽ നിന്നും ഉണ്ടായത്. പിടിച്ചു നിൽക്കാനാവാതെ വന്നത് കൊണ്ടാണ് അവർ സ്‌ഥാനമൊഴിഞ്ഞത്; സുരേന്ദ്രൻ പറഞ്ഞു.

വനിതാ കമ്മീഷനിൽ പാർട്ടി നേതാക്കളല്ല, സ്‍ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിവുള്ളവരാണ് വേണ്ടത്. പുതിയ അധ്യക്ഷ സ്‌ഥാനത്തേക്ക് രാഷ്‌ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read also: രാജ്യദ്രോഹക്കേസ്; ഐഷ സുൽത്താനയുടെ ഫോൺ കസ്‌റ്റഡിയിലെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE