കൊല്ലത്ത് കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി

By News Bureau, Malabar News
Ajwa Travels

കൊല്ലം: ജില്ലയിലെ കൊട്ടിയം തഴുത്തലയില്‍ കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി. മുട്ടക്കാവ് സ്വദേശി സുധീറിനെയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചുവരികയാണ്.

കൊട്ടിയം പുഞ്ചിരി ചിറയില്‍ ഇന്നലെ ഉച്ചയോടെയാണ് സുധീര്‍ കിണറിനുള്ളില്‍ അകപ്പെട്ടത്. 60 അടി താഴ്‌ചയുള്ള കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കിണറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഉച്ചയ്‌ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.

മണ്ണിനടിയിലായ സുധീറിനെ കണ്ടെത്താനായി സമാന്തരമായി മറ്റൊരു കിണര്‍ കുഴിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പോലീസിനും ഫയര്‍ഫോഴ്‌സിനും ഒപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിൽ പങ്കാളികളായി.

Most Read: ലിതാരയുടെ മരണം; കോച്ച് രവി സിംഗിന് സസ്‌പെന്‍ഷന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE