കൊല്ലത്ത് കിണർ ഇടിഞ്ഞു അപകടം; തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു

By Trainee Reporter, Malabar News
well collapsed
Representational Image
Ajwa Travels

കൊല്ലം: കൊട്ടിയം പുഞ്ചിരി ചിറയിൽ കിണറ്റിൽ കുടുങ്ങിയ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. മുട്ടക്കാവ് സ്വദേശി സുധീറാണ് കിണറ്റിൽ കുടുങ്ങിയത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. പുഞ്ചിരി ചിറയെന്ന സ്‌ഥലത്ത്‌ സ്വകാര്യ വ്യക്‌തിയുടെ ഉടമസ്‌ഥതയിൽ ഉള്ള വീട്ടിലെ കിണറിലാണ് അപകടം ഉണ്ടായത്.

വർഷങ്ങളുടെ പഴക്കമുള്ള കിണറിൽ ജല ലഭ്യതയുടെ കുറവ് മൂലം ആഴം കൂട്ടാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി റിങ് ഇറക്കുന്നതിടെയാണ് കിണർ ഇടിഞ്ഞു വീണത്. മെറ്റലുകൾ നിരത്തി റിങ് ഇറക്കാനായി ശ്രമിച്ച ശേഷം കിണറിൽ നിന്ന് തിരികെ കയറുന്നതിനിടെയാണ് ആദ്യം മണ്ണിടിഞ്ഞത്. കയറുന്നതിനിടെ പടിയിടിഞ്ഞു ആദ്യം മണ്ണിടിഞ്ഞു സുധീറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

വീണ്ടും പിടിച്ചു കയറി രക്ഷപെടാൻ ശ്രയിച്ചുവെങ്കിലും വീണ്ടും മണ്ണിടിഞ്ഞു സുധീർ കിണറ്റിൽ അകപ്പെടുകയായിരുന്നു. മണ്ണിനടിയിലായ ഇയാളെ കണ്ടെത്താനായി സമാന്തരമായി മറ്റൊരു കിണർ കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 60 അടി താഴ്‌ചയുള്ള കിണറ്റിലാണ് ഇയാൾ അകപ്പെട്ടിരിക്കുന്നത്. പോലീസും ഫയർഫോഴ്‌സും നാട്ടകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

Most Read: കെവി തോമസിനെതിരെ നടപടി; കെപിസിസിക്ക് ഹൈക്കമാൻഡിന്റെ പച്ചക്കൊടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE