ജീവനക്കാരുടെ സമരം; ബാങ്കിംഗ് മേഖല സ്‌തംഭിച്ചു

By Staff Reporter, Malabar News
bank-strike-india
Ajwa Travels

കൊച്ചി: യുണൈറ്റഡ് ഫോറം ഓഫ് ബാങ്കിങ് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ പൊതുമേഖല-സ്വകാര്യ-ഗ്രാമീണ ബാങ്കിങ് മേഖലയിലെ ജീവനക്കാരും ഓഫിസർമാരും നടത്തുന്ന ദ്വിദിന പണിമുടക്കിനെ തുടർന്ന് ബാങ്കിങ് മേഖല നിശ്‌ചലമായി. സംസ്‌ഥാനത്ത് എല്ലാ ബാങ്ക് ശാഖകളുടെയും പ്രവർത്തനം സ്‌തംഭിച്ചു. കേരളത്തിലെ വാണിജ്യ ബാങ്കുകളുടെ 7000 ശാഖകളിലെ 45,000 ജീവനക്കാർ പണിമുടക്കി.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വൽക്കരിക്കാനുള്ള നിയമ ഭേദഗതി ബില്ല് അവതരിപ്പിക്കാനുള്ള നീക്കത്തിന് എതിരെയാണ് സമരം. ബാങ്കുകളെ സ്വകാര്യ കോർപറേറ്റുകൾക്ക് കൈമാറാനുള്ള ബാങ്കിങ് നിയമഭേദഗതി പിൻവലിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. ബില്ല് പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ കൂടുതൽ സമരങ്ങളിലേക്ക് കടക്കുമെന്ന് യൂണിയനുകളുടെ ഐക്യവേദി അറിയിച്ചു.

Read Also: രചന, സംഗീതം, ആലാപനം ഷെയിൻ നിഗം; ശ്രദ്ധേയമായി ‘ഭൂതകാല’ത്തിലെ ഗാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE