ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8.85 ലക്ഷം പുതിയ കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട് ചെയ്തതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം ലോകത്ത് 15,000ത്തിലധികം പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 31.63 ലക്ഷം പിന്നിട്ടു. അതേസമയം 12.77 കോടി പേര് രോഗമുക്തിയും നേടിയിട്ടുണ്ട്.
ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ചൊവ്വാഴ്ച 3.6 ലക്ഷം പേര്‍ക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്. രാജ്യത്ത് മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 3000ത്തിൽ അധികം പേർക്കാണ് ചൊവ്വാഴ്ച മാത്രം ജീവൻ നഷ്ടമായത്.
അതേസമയം രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള യുഎസില്‍ 3.29 കോടി കോവിഡ് ബാധിതരാണ് ഉള്ളത്. രണ്ടര കോടിയിലധികം പേര് രോഗമുക്തി നേടിയപ്പോൾ കോവിഡ് മൂലം മരണപ്പെട്ടത് 5.88 ലക്ഷം ആളുകളാണ്.
Read Also: കോവിഡ് പ്രതിരോധം; യുഎസിൽ നിന്നുള്ള ആദ്യ സഹായവിഹിതം വെള്ളിയാഴ്ചയ്ക്കകം എത്തും