ലോകകപ്പ് യോഗ്യത; പോർച്ചുഗലിന് ജയം, ഫ്രാൻസിന് സമനില കുരുക്ക്

By Staff Reporter, Malabar News
cristiano-ronaldo
പോർച്ചുഗലിന് വേണ്ടി ഇരട്ട ഗോൾ നേടിയ ക്രിസ്‌റ്റ്യാനോ റൊണാൾഡോ
Ajwa Travels

പോർട്ടോ: ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ പോർച്ചുഗലിനും ഡെൻമാർക്കിനും ജയം. ലോക ചാമ്പ്യൻമാരായ ഫ്രാൻസിനും നെതർലൻഡിനും ക്രയേഷ്യക്കും സമനില കുരുക്ക്. ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ പോർച്ചുഗൽ 2-1ന് അയർലണ്ടിനെ തോൽപ്പിച്ചു. സ്‌കോട്‍ലൻഡിന് എതിരെ മറുപടിയില്ലാത്ത 2 ഗോളുകൾക്കായിരുന്നു ഡെൻമാർക്കിന്റെ ജയം.

ബോസ്‌നിയ ആൻഡ് ഹെർസഗോവിനയാണ് ലോക ചാമ്പ്യൻമാരായ ഫ്രാൻസിന് 1-1ന് സമനില പൂട്ടിട്ടത്. മൽസരത്തിന്റെ 51ആം മിനുട്ടിൽ ഫ്രഞ്ച് താരം കൗണ്ടേ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 20ആം മിനിറ്റിൽ ഹാലണ്ടിന്റെ ഗോളിൽ മുന്നിലെത്തിയ നോർവെക്ക് എതിരെ ക്ളാസന്റെ ഗോളിൽ നെതർലൻഡ് സമനില പിടിച്ചു.

റഷ്യ ക്രയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ചു. ഇന്ന് നടക്കുന്ന മൽസരങ്ങളിൽ ഇംഗ്ളണ്ട് ഹംഗറിയെയും, ഇറ്റലി ബൾഗേറിയയെയും, ചെക്ക് റിപ്പബ്ളിക്ക് ബെലാറസിനെയും നേരിടും. മുൻ ലോക ചാമ്പ്യൻമാരായ ജർമനിക്ക് ലീച്ചെൻസ്‌റ്റെയിനും ബെൽജിയത്തിന് എസ്‌തോണിയയും സ്‌പെയിനിന് സ്വീഡനുമാണ് എതിരാളി.

Read Also: ‘വാരിയംകുന്നനി’ൽ ആഷികും പൃഥ്വിരാജും ഇനിയില്ല; ഇരുവരും പിൻമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE