ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഇന്ത്യ വീണ്ടും ഒന്നാമത്

By Staff Reporter, Malabar News
Indian-cricket-team south-africa-second-test
Ajwa Travels

ഓവൽ: ഇംഗ്‌ളണ്ടിനെതിരായ നാലാം മൽസരത്തിൽ വിജയം നേടിയതോടെ ഇന്ത്യ വീണ്ടും ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. പരമ്പരയിലെ നാലാം ടെസ്‌റ്റില്‍ ഇന്ത്യ 157 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മൽസരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് ലീഡെടുക്കുകയും ചെയ്‌തു. ഈ വിജയത്തോടെ ഇന്ത്യക്ക് ആകെ 26 പോയിന്റായി.

രണ്ട് വിജയവും ഒരു പരാജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. പാകിസ്‌ഥാനും വെസ്‌റ്റ് ഇന്‍ഡീസുമാണ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്‌ഥാനത്ത്. ഇരുടീമുകള്‍ക്കും 12 പോയിന്റുകള്‍ വീതമുണ്ട്. ഒരു വിജയവും ഒരു തോല്‍വിയും ഇരുടീമുകളും സ്വന്തമാക്കി.

ഇംഗ്ളണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യ പോയിന്റ് പട്ടികയില്‍ മറ്റു രാജ്യങ്ങളേക്കാളും ഏറെ മുന്നിലെത്തും. ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ  രണ്ടാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ സീസണില്‍ ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും ന്യൂസീലന്‍ഡിനോട് പരാജയപ്പെടുകയായിരുന്നു.

Read Also: ‘അണ്ണാത്തെ പ്രേക്ഷകരെ വൈകാരികമായി ബന്ധിപ്പിക്കാന്‍ കഴിവുള്ള ചിത്രം’; രജനികാന്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE