തെറ്റായ ജീവിതശൈലി; സന്ധി രോഗം ചെറുപ്പക്കാരിലും പിടിമുറുക്കും

By Desk Reporter, Malabar News
Lifestyle News
Ajwa Travels

ആർത്രൈറ്റിസ് അഥവാ സന്ധിവാതരോഗങ്ങള്‍ ഒരു വാർധക്യസഹജമായ അസുഖമാണെന്നും നമ്മുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നാമെല്ലാവരും ഇതിനെ നേരിടേണ്ടി വരുമെന്നുമാണ് ആളുകൾ കരുതുന്നത്. പക്ഷേ, സന്ധിവേദനയെക്കുറിച്ച് ഒട്ടും പരാതിപ്പെടാത്ത നിരവധി വൃദ്ധരെ നമുക്ക് ചുറ്റും കാണാം. അതിനാൽ പ്രായക്കൂടുതൽ മാത്രമാണ് സന്ധി രോഗങ്ങളുടെ കാരണം എന്ന തെറ്റിദ്ധാരണ മാറ്റേണ്ടത് അത്യാവശ്യമാണ്.

അസ്‌ഥികൾ ദുർബലമാകാനും സന്ധി പ്രശ്‌നങ്ങൾക്കും കാരണമാകുന്ന നിരവധി ജീവിതശൈലി പ്രവർത്തനങ്ങൾ ഉണ്ട്. എന്നിരുന്നാലും, അവ നിങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാവുന്നതേ ഉള്ളൂ. ഈ ശീലങ്ങൾ ഒഴിവാക്കുന്നതിലൂടെ, നിങ്ങളുടെ എല്ലുകളുടെ ബലക്ഷയം തടയുകയും ആരോഗ്യകരമായ ജീവിതം നയിക്കുകയും ചെയ്യാം.താഴെ പറയുന്ന ശീലങ്ങൾ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ്;

  • പുകയില ഉപയോഗം
  • വ്യായാമക്കുറവ്
  • അമിത മദ്യപാനം
  • ഉപ്പ് അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുന്നത്
  • ദിവസം മുഴുവൻ വീടിന് അകത്തുതന്നെ കഴിയുന്നത്; എല്ലുകളുടെ ബലത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്നാണ് വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ എത്തുന്നത്. വീടിന് പുറത്തിറങ്ങി വെയിലേൽക്കാൻ കഴിയാത്തവർ മുട്ടയുടെ മഞ്ഞക്കരു പോലെ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുക.

സന്ധിരോഗങ്ങൾ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം;

ജീവിതരീതിയില്‍ വരുത്തുന്ന ആരോഗ്യകരമായ മാറ്റങ്ങളിലൂടെ സന്ധിവാതരോഗങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയും. വ്യായാമം ചെയ്‌തും ഭക്ഷണം നിയന്ത്രിച്ചും അമിതവണ്ണം ഒഴിവാക്കി ശരീരഭാരം ക്രമീകരിച്ചാല്‍ തേയ്‌മാന സന്ധിരോഗങ്ങളെ പ്രതിരോധിക്കാം. അമിതവണ്ണമുള്ളവരില്‍ ശരീരഭാരം അഞ്ചുശതമാനം കുറഞ്ഞാല്‍ ഓസ്‌റ്റിയോ ആര്‍ത്രൈറ്റിസിനുള്ള സാധ്യത 50 ശതമാനംവരെ കുറയും.

കംപ്യൂട്ടറിന്റെയും ടിവിയുടെയും മുന്‍പില്‍ ഏറെനേരം ചടഞ്ഞിരിക്കുന്നത് സന്ധികളിലെ സമ്മര്‍ദ്ദം കൂട്ടും. കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടക്ക് എഴുന്നേറ്റ് കുറച്ചുദൂരം നടക്കുന്നത് സന്ധികളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ കൂടുതല്‍നേരം നിന്ന് ജോലിചെയ്യുന്നവര്‍ അൽപനേരം ഇരുന്ന് വിശ്രമിക്കുകയും വേണം.ക്രമമായ വ്യായാമം സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികളെ ബലപ്പെടുത്തുകയും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. നടപ്പ്, ജോഗിങ്, നീന്തല്‍ എന്നിവയൊക്കെ സന്ധികളുടെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന വ്യായാമമുറകളാണ്. ദിവസവും 30-40 മിനിറ്റ് വ്യായാമത്തിനായി മാറ്റിവെക്കുന്നതിലൂടെ സന്ധി രോഗങ്ങളെ പ്രതിരോധിക്കാനാകും.

Most Read:  ക്യാൻസർ രോഗിയായ സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷിത്തീറ്റ വിറ്റ് 10 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE