ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടർന്ന് മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നിങ്ങനെ 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും.

മൺസൂൺ പാത്തി വടക്കോട്ട് സഞ്ചരിക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്‌തമായ മഴ, ഇനിയുണ്ടാകില്ലെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.

അതേസമയം സംസ്‌ഥാനത്ത് കഴിഞ്ഞ 15 ദിവസത്തിനിടെ മഴക്കെടുതികളിൽ 25 പേർ മരിച്ചതായി ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകൾ പുറത്തുവന്നു. ഈ കാലയളവിൽ 86 വീടുകൾ പൂർണമായും 1300ൽ ഏറെ വീടുകൾ ഭാഗികമായും നശിച്ചു. 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 1438 പേരാണ് നിലവിൽ കഴിയുന്നത്‌.

Most Read: ശ്രീലങ്കൻ പ്രതിസന്ധി; കേന്ദ്രം വിളിച്ച സർവകക്ഷി യോഗം ഇന്ന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE