9 ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത്‌ ഇന്നും വ്യാപക മഴക്ക് സാധ്യത

By News Desk, Malabar News
Rain Alert In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും മഴ ശക്‌തമായേക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. കേരള തീരത്ത് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി വരെ കടലേറ്റവും ശക്‌തമായേക്കാം.

ശനിയാഴ്‌ച വരെ അറബിക്കടലിൽ മീൻപിടിക്കാൻ പോകരുതെന്നാണ് മുന്നറിയിപ്പ്. അതേസമയം, രണ്ടുദിവസമായി തുടരുന്ന മഴയിൽ എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്‌ടം ഉണ്ടായി. നൂറിലധികം വീടുകൾ തകർന്നു. അഞ്ഞൂറിലേറെ വീടുകൾക്ക് കേടുപാടുണ്ടായി. നിരവധി മരങ്ങൾ കടപുഴകി.വ്യാപക കൃഷിനാശവുമുണ്ടായി.

Also Read: സെക്രട്ടറിയേറ്റിലെ സുരക്ഷ ശക്‌തമാക്കി സർക്കാർ; കൂടുതൽ നിയന്ത്രണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE