സംസ്‌ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

By News Bureau, Malabar News
Rain will continue in the state today; Yellow alert in 12 districts
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് ഉള്ളത്.

വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴയ്‌ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴ ലഭിക്കും.

കച്ചിനും സമീപപ്രദേശങ്ങൾക്കം മുകളിലായി നിലനിൽക്കുന്ന ന്യുന മർദ്ദവും, ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെയുള്ള ന്യുന മർദ്ദ പാത്തിയുമാണ് മഴ തുടരാൻ കാരണം. വടക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയുമുണ്ട്. അറബിക്കടലിൽ നിന്നുള്ള കാലവർഷ കാറ്റും സജീവമാണ്.

കേരളാ തീരത്ത് ശക്‌തമായ, ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് അറിയിപ്പിൽ പറയുന്നു.

അതേസമയം കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ഇടുക്കിയിലും കണ്ണൂരും ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. കണ്ണൂരിൽ കോളേജുകൾക്ക് അവധി ബാധകമല്ല. എംജി സർവകലാശാല ഇന്ന് നടത്താൻ തീരുമാനിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.

Most Read: പിടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; അഭിനന്ദിച്ച് പ്രധാനമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE