കോഴിക്കോട് അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചു

By Staff Reporter, Malabar News
arippara-waterfalls
Ajwa Travels

കോഴിക്കോട്: മുക്കം ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചു. വടകര കോട്ടയ്‌ക്കല്‍ ബീച്ച് സ്വദേശി സല്‍സബീല്‍(18) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്. മൂന്ന് ബൈക്കുകളിലായാണ് സല്‍സബീല്‍ അടക്കം ആറുപേര്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയത്.

ഇതിനിടെ, സല്‍സബീല്‍ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read Also: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; യുപി സർക്കാരിന്റെ വിശദീകരണം തേടി കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE