കുഴൽമന്ദത്ത് കാറിടിച്ച് യുവാവ് മരിച്ച സംഭവം; അധ്യാപകനെതിരെ കേസ്

By Trainee Reporter, Malabar News
Ajwa Travels

പാലക്കാട്: കുഴൽമന്ദത്ത് ഇന്നോവ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസ്. ഇന്നോവ ഓടിച്ച ആലത്തൂർ സ്വദേശിയായ അധ്യാപകനെതിരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുക്കുകയെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെയാണ് ദേശീയപാതയ്‌ക്ക് അടുത്ത് 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ കാറിടിച്ച് വീഴ്‌ത്തിയത്. തുടർന്ന്, അധ്യാപകൻ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്.

പിന്നീട് പോലീസ് എത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്. അതേസമയം, യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

Read Also: രാജ്യത്ത് നിന്നും 6 ഭീകരരെ പിടികൂടി ഡെൽഹി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE