മദ്യപാനത്തിനിടെ വാക്കുതർക്കം; യുവാവിനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

By Syndicated , Malabar News
Ajwa Travels

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മദ്യപാനത്തിനിടെ യുവാവിനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. മാരായമുട്ടം സ്വദേശിയായ ശാന്തകുമാറാണ് കൊല്ലപ്പെട്ടത്. മുഖത്ത് പരിക്കേറ്റ നിലയിൽ വീടിന് സമീപമുള്ള പറമ്പിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ശാന്തകുമാറും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചിരുന്നു. ഇയാൾ കൂട്ടുകാരിൽ നിന്ന് പണം കടം വാങ്ങിയിരുന്നുവെന്നും ഇക്കാര്യത്തിൽ സുഹൃത്തുക്കളുമായി ബഹളമുണ്ടായതായും ബന്ധുക്കള്‍ പറഞ്ഞു.

ഇതേ തുടർന്നുള്ള തർക്കമാണ് ശാന്തകുമാറിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റൂറൽ എസ്‌പി പികെ മധുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്‌ഥലത്ത് പരിശോധന നടത്തുകയും മാരായമുട്ടം സ്വദേശിയായ ഒരാളെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തു.

Read also: ഇനി വഴിയിൽ യാത്രക്കാരെ വലക്കില്ല; പകരം സംവിധാനവുമായി കെഎസ്ആര്‍ടിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE