വീട് കയറി ആക്രമണം; തൃശൂരിൽ യുവാവ് മരിച്ചു

By News Desk, Malabar News
murder-Thiruvananthapuram
Representational image
Ajwa Travels

തൃശൂർ: വീട് കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തൃശൂർ കിഴുത്താണിയിൽ ആണ് സംഭവം. വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു വീട് കയറി ആക്രമണം. കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്‌ക്കാണ് വീട്ടുടമയും കൂട്ടരും വടകക്കാരെ ആക്രമിച്ചത്. ​ഗുരുതരമായ പരിക്കേറ്റ സൂരജ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരിച്ചത്. മരിച്ച സൂരജിന്റെ സഹോദരനും പരിക്കുകളോടെ ചികിൽസയിലാണ്. വീട്ടുടമസ്‌ഥൻ ലോറൻസ് ഒളിവിലാണ്. ഇയാൾക്കായി പോലീസ് തെരച്ചിൽ തുടങ്ങിട്ടുണ്ട്.

Read Also: അഫ്‌ഗാനിൽ നിന്ന് വ്യോമസേന വിമാനം ഇന്ത്യയിലേക്ക്; നിരവധി പേർ കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE