കാമുകിയുടെ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയിൽ

By Trainee Reporter, Malabar News
Arrest
Representational image
Ajwa Travels

മാനന്തവാടി: പ്രണയത്തിലായ ശേഷം യുവതിയുടെ നഗ്‌ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് തവലോട്ടുകോണം അനന്തു (21) ആണ് മാനന്തവാടി പോലീസിന്റെ പിടിയിലായത്.

സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയത്തിലായ ശേഷം യുവതി ബന്ധത്തിൽ നിന്നും പിൻമാറാൻ ശ്രമിച്ചതിന്റെ വിരോധം തീർക്കാനാണ് ഇയാൾ ചിത്രങ്ങൾ പ്രചരിപ്പിച്ചത്. പ്രതി ഉപയോഗിച്ച ലാപ്‌ടോപ്, മൊബൈൽ ഫോൺ എന്നിവ പോലീസ് കസ്‌റ്റഡിയിലെടുത്തു.

ഇയാൾക്ക് എതിരെ ഐടി നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കേരള പോലീസ് നിയമത്തിലെയും വിവിധ വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു. മാനന്തവാടി സിഐ എംഎം അബ്‌ദുൽ കരീം, അഡീഷണൽ എസ്‌ഐ റോയ്, സിപിഒമാരായ ജിൻസ്, വിപിൻ, ഡ്രൈവർ ഷിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Read also: ദേശീയ പാതാ വികസനം; ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE